Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Schizoyid Personality Disorder

സ്കിസോയിഡ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍

സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി ڇഅരകിറുക്ക്ڈ എന്ന് തോന്നിപ്പിക്കാവുന്ന പെരുമാറ്റമായിരിക്കും സ്കീസോയിഡ് വ്യക്തിത്വ വൈകല്യമുള്ളവരില്‍. ഇത്തരക്കാ ര്‍ക്ക് തണുപ്പന്‍ സംസാരരീതിയായിരിക്കും ഉണ്ടായിരിക്കുക. സംസാരത്തില്‍ യാതൊരു വിധ താല്‍പര്യവും പുലര്‍ത്തുകയില്ല. സ്കിസോഫ്രീനിയ രോഗത്തിന്‍റെ തൊട്ടരികിലൂടെ കടന്നുപോകുന്ന ഇവരില്‍ നാന്നാവിധ സവിശേഷതകള്‍ വ്യക്തിത്വ വൈകല്യത്തില്‍ കുടിയേറിയിരിക്കും. വളരെകുറച്ച് വാക്കുകള്‍ കൊണ്ട് ഇഴഞ്ഞിഴഞ്ഞ് സംസാരിച്ചുതീര്‍ക്കുന്നവര്‍. പ്രകടമായ നിര്‍വ്വികാരത ഇവരുടെ മുഖത്ത് കാണുവാന്‍ കഴിയും. സംസാരവേളയില്‍ ശരീരത്തിന് യാതൊരുവധ ചലനങ്ങളും സംഭവിക്കാതെ ഒരുപ്രതിമകണക്കെ ഇരുന്ന് സംസാരിച്ച് ഇതരവ്യക്തി കളെ അത്ഭുതപ്പെടുത്തിയേക്കും. ഒരാളുടെയും മുഖത്ത് നോക്കുകയില്ല. കണ്ണില്‍ നോക്കി സംസാരിക്കാന്‍ അതീവപ്രയാസം നേരിടുന്ന ഇവരില്‍ അപകര്‍ഷത ബോധത്തിന്‍റെ ഭീകരമായ അവസ്ഥ കാണുവാന്‍ കഴിയുന്നതാണ്. ലൗകീക ജീവിതത്തോട് താല്‍പര്യം കുറവായിരിക്കും. എന്നാലിവര്‍ ലൈംഗീകത നന്നായി ആസ്വാദിക്കുകയും ചെയും. കൂടെകൂടെ സ്വയംഭോഗം ചെയ്താണ് ഇത്തരക്കാര്‍ പൊതുവെ ലൈംഗികസംത്യപ്തി അടയുക. അതേ നേരംപങ്കാളികളോടൊത്ത് ലൈംഗീകബന്ധത്തിനു മുതിരാതെ തിരിഞ്ഞു കിടക്കുന്നു. ഒരുപക്ഷെ സ്വയംഭോഗം ചെയ്യുന്നത് തന്‍റെ പങ്കാളിയുടെ മുന്നില്‍ വെച്ചാകും. സദാനേരം ഒറ്റയ്ക്ക് (വായിച്ചും/പ്രവര്‍ത്തിച്ചും) സമയം തീര്‍ക്കുന്നു. ഇത്തരക്കാര്‍ക്ക് വിരലില്‍ എണ്ണാവുന്ന കൂട്ടുകാര്‍ മാത്രമെ ഉണ്ടായിരിക്കു. ബാഹ്യലോകവുമായി യാതൊരുതരത്തിലും ബന്ധം പുലര്‍ത്തുകയില്ല. യുക്തിരഹിതമായ ഒരുഭയം സദാനേരവും ഇവരോടൊത്തു ഉണ്ടായിരിക്കും. ഇവരുടെ കോഗ്നീറ്റാവായ എല്ലാ പ്രവര്‍ത്തികളും അവതാളത്തിലായിരിക്കും.

എല്ലാ അര്‍ത്ഥത്തിലും ഒരു പ്രത്യേകതരം ڇനിഷ്ക്രിയത്വമാണ്ڈ ഇവരില്‍ ശക്തമായി ദര്‍ശിക്കാനുകുക. ഒരു കാര്യത്തിനും ഇവര്‍ സ്വമേധയാ ഇറങ്ങുകയില്ല. എത്ര സ്നേഹം കൊടുത്താലും/ദേഷ്യപെട്ടാലും യാതൊരുതരത്തിലും പ്രതീകരിക്കാത്ത വര്‍. അഥവാ അടുത്ത് ചെന്നാല്‍ ڇശല്യം ചെയ്യാതെ പോڈ എന്നും പറയും. മറ്റുള്ളവരുടെ ഒരുകാര്യങ്ങളും അന്വേഷിക്കാതെ, എന്തുപറഞ്ഞാലും യാതൊരു അനക്കവുമില്ലാതെ മന്ദബുദ്ധിയുള്ളവരെ പോലെ ഇരിക്കുന്നവര്‍. ഇത്തരം തകരാറുള്ളവരെ എത്ര ചീത്ത പറഞ്ഞാലും ഉപദേശിച്ചാലും നേരയാകില്ല, അനക്കമില്ലാതെ ഒരു കല്ല്പോലെ ഇരിക്കും. സ്നേഹിക്കുവാനും കൊല്ലുവാനും കൊള്ളാത്ത വര്‍ഗ്ഗമെന്ന് തോന്നിപോകും. വാസ്തവം പറഞ്ഞാല്‍ ഇത്തരം സ്കീസോയിഡ് ബാധിച്ചവ്യക്തികള്‍ ഒരിക്കലും ഊര്‍ജ്ജസ്വലരായവരുടെ പങ്കാളിയായി തീരുവാന്‍ പാടില്ല. അവര്‍ക്കിവര്‍ ഒരു പൊങ്ങുതടി പോലെയാകും. സ്വന്തം മാതാപിതാക്കളോടും സഹോദരങ്ങളോടും സംസാരിക്കുകയോ അവരുടെ മുഖത്തു നോക്കുകയോപോലും ചെയ്യില്ല. ഇത്രയൊക്കെയാണെങ്കിലും ഒന്നുണ്ട്, എന്താ നിന്‍റെ പ്രശ്നം എന്നു ചോദിച്ചാല്‍ നിര്‍വ്വികാരമായ ഒരുചിരി സമ്മാനിക്കും. തന്നിക്ക് യാതൊരു പ്രശ്നം ഇല്ലെന്ന മട്ടില്‍. മാതാപിതാക്കളുടെ ധാരണ മകന്‍ നാണം കുണുങ്ങിയാണ്, കുഴപ്പകാരനല്ല, പഠിക്കാന്‍ മിടുക്കനാണ് എന്നൊക്കെയായിരിക്കും. സംഭവം ഭ്രാന്ത് തന്നെയാണ്, കാരണം സ്കീസോഫ്രീനിയയില്‍ ഉള്ള മിഥ്യാബോധവും മതിഭ്രമവും ഉള്‍പ്പെടെ ഒട്ടനവധി സവിശേഷതകള്‍ ഈ വ്യക്തിത്വവൈകല്യത്തിന്‍റെ ഉടമകളില്‍ സജീവമായിരിക്കും. ചിലപ്പോള്‍ ആക്രമണകാരിയാകും. സമൂഹത്തില്‍ അഞ്ചു ശതമാനത്തിലധികം പേര്‍ക്ക് ഈ തകരാറ് ഉള്ളതായി കണക്കാക്കുന്നു. സ്തീകളെയും പുരുഷന്മാരെയും ഒരേപോലെ ബാധിക്കുന്ന ഈതകരാറ് കൂടുതലും പുരുഷന്മാരില്‍ കാണുന്നു. മറ്റുതകരാറുകളെ പോലെതന്നെ സ്കീസോയിഡ് വ്യക്തിത്വ വൈകല്യവും കൗമാരപ്രായം മുതല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങുന്നു. ഇവര്‍ മിക്കവാറും തന്നിലേക്ക്തന്നെ സ്വയം ഒതുങ്ങികൂടി യാതൊരുവിധ സാമൂഹ്യബന്ധങ്ങളും ഇല്ലാതെ നിര്‍വ്വികാരരായി കഴിഞ്ഞുകൂടുന്നു.

ഇനി പറയുന്ന ഏഴു ലക്ഷണങ്ങളില്‍ ചുരുങ്ങിയത് നാലെണ്ണമെങ്കിലും ഒരു വ്യക്തിയില്‍ കാണുന്നുവെങ്കില്‍ അയാള്‍ സ്കിസോയിഡ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ളവനെന്ന് അനുമാനിക്കാം.

1. ആരുമായും അടുത്തബന്ധം സ്ഥാപിക്കാന്‍ താല്‍പര്യമില്ലായ്മ. കുടുംബാംഗങ്ങളുമായിപ്പോലും ഒരു ആത്മബന്ധം ഇവര്‍ക്കുണ്ടാകില്ല.
2. ഒറ്റയ്ക്കുള്ള പ്രവ്യത്തികള്‍ ചെയ്യാന്‍ താല്‍പ്പര്യം. മറ്റുള്ളവരുമായി സഹകരിച്ചോ സംഘം ചര്‍ന്നോ ഉള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് താല്‍പ്പര്യമില്ല.
3. മറ്റൊരുവ്യക്തിയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതില്‍ താല്‍പ്പര്യ മില്ലായ്മ.
4. വളരെക്കുറച്ച് കാര്യങ്ങളില്‍ മാത്രം താല്‍പ്പര്യമുണ്ടായിരിക്കുക
5. വളരെ അടുത്ത സുഹ്യത്തുക്കളുണ്ടാകില്ല. സുഹ്യത്തുക്കളെ സമ്പാദിക്കാന്‍ താല്‍പ്പര്യമില്ല.
6. വിമര്‍ശനത്തോടും പുകഴ്ത്തലിനോടും സ്നേഹപ്രകടനങ്ങളോടും നിര്‍വ്വികാരമായി പ്രതികരിക്കുന്ന ശീലം.
7. തണുപ്പന്‍ പ്രക്യതം-ആരോടും വൈകാരികമായി അടുപ്പം പുലര്‍ത്താതിരി ക്കുക ദീര്‍ഘകാലം നീളുന്ന നാന്നാവിധത്തില്‍ സമുന്വയിപ്പിച്ചുള്ള മനഃശാസ്ത്ര ചികിത്സയിലൂടെ ഒരു പരിധിവരെയുള്ള സവിശേഷതകളെ മാറ്റി മറിക്കാന്‍ കഴിയുന്നതാണ്.